പ്രിവ്യു: സീസണിലെ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ്

Date:

- Advertisement -


ഇരു ടീമുകളും പ്ലേ ഓഫിൽ നിന്നും നേരത്തെ തന്നെ പുറത്തായിരുന്നു.

11 Mar, 2025

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024 – 25 സീസണിലെ അവസാനത്തെ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഹൈദരബാദിലെ ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തിൽ മാർച്ച് 12-ന് രാത്രി 7:30-ന് ഹൈദരബാദ് എഫ്‌സിക്കെതിരായാണ് മത്സരം. ഈ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ 2 – 1 ന് ഹൈദരബാദ് എഫ്‌സി കൊച്ചിയിൽ ജയിച്ചിരുന്നു. പ്ലേ ഓഫ് ഘട്ടം ആരംഭിക്കുന്നതിന് മുന്നോടിയായി ഐഎസ്എല്ലിന്റെ ലീഗ് ഘട്ടത്തിലെ അവസാനത്തെ മത്സരം കൂടിയാണിത്. ഇരു ടീമുകളും പ്ലേ ഓഫിൽ നിന്നും നേരത്തെ തന്നെ പുറത്തായിരുന്നു.

23 മത്സരങ്ങളിൽ നിന്നും നാല് ജയവും അഞ്ച് സമനിലയും 14 തോൽവിയുമായി 17 പോയിന്റോടെ ഐഎസ്എല്ലിന്റെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലാണ് ഹൈദരബാദ് എഫ്‌സി. അതെ എണ്ണം മത്സരങ്ങളിൽ നിന്നും എട്ട് ജയവും നാല് സമനിലയും 11 തോൽവിയും നേടി 28 പോയിന്റോടെ ഒമ്പതാമതാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഒരു ജയത്തോടെ സീസണിന് വിരമിട്ട്, സൂപ്പർ കപ്പ് ലക്ഷ്യമാക്കി നീങ്ങുവാനായിരിക്കും

മലയാളി പരിശീലകർ നയിക്കുന്ന ഇരു ടീമുകളുടെയും ശ്രമം.

ഹൈദരാബാദ് എഫ്‌സി: അവസാനത്തെ രണ്ട് മത്സരങ്ങളിൽ ഒന്നിലധികം ഗോളുകൾ വഴങ്ങിയ ക്ലബാണ് ഹൈദരബാദ് എഫ്‌സി. ആ രണ്ട് മത്സരത്തവും തോറ്റത് രണ്ട് ഗോളുകൾക്ക്. 2024 ഏപ്രിലിൽ കേരള ബ്ലാസ്റ്റേഴ്‌സിനോട് 1-3 ന് തോറ്റത് ഉൾപ്പെടെ ഈ മാർജിനിൽ തുടർച്ചയായി മൂന്ന് തോൽവി വഴങ്ങിയതാണ്, അവരുടെ ഇതിലെ സ്ട്രീക്.

ഈ സീസണിൽ ഹൈദരാബാദ് എഫ്‌സി ആകെ കളിച്ച സമയത്തിന്റെ 47.4 ശതമാനവും ഗോൾ വഴങ്ങി പുറകിലായി – ലീഗിൽ ഏറ്റവുമധികം. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയേക്കാൾ 16 ശതമാനം (31.4%) കൂടുതലാണ്. അവസാന മത്സരത്തിൽ മികച്ച നേട്ടം കണ്ടെത്തി ലീഗ് അവസാനിപ്പിക്കാനാകും ടീമിന്റെ ശ്രമം.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി: അവസാനത്തെ എവേ മത്സരത്തിൽ ഗോൾ നേടാൻ കഴിയാത്ത പ്രതിസന്ധിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഗോവക്കെതിരായ ആ മത്സരത്തിൽ ടീം തോറ്റത് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക്. വീണ്ടും ഗോൾ നേടാൻ സാധിക്കാതിരുന്നാൽ, 2024 ഫെബ്രുവരി-മാർച്ച് മാസങ്ങൾക്ക് ശേഷം തുടർച്ചയായ മത്സരങ്ങളിൽ ഇത്തരത്തിൽ വഴങ്ങുന്നത് ആദ്യമായിരിക്കും.

ക്ലീൻ ഷീറ്റ് ഇല്ലാതെ അഞ്ച് മത്സരങ്ങളിലൂടെ കടന്നു പോയ കേരള ബ്ലാസ്റ്റേഴ്‌സ്, അവസാന മത്സരത്തിൽ മുംബൈ സിറ്റിക്കെതിരായ മത്സരത്തിലെ 1 – 0 ജയത്തിലൂടെ ആ യാത്ര അവസാനിപ്പിച്ചു. സീസൺ അവസാനിക്കാനിരിക്കെ, 2023 ഡിസംബറിന് ശേഷം ആദ്യമായി തുടർച്ചയായ ക്ലീൻ ഷീറ്റുകൾ രേഖപെടുത്തുന്നതിലായിരിക്കും ടീമിന്റെ ശ്രദ്ധ.

ഇഞ്ചോടിഞ്ച്

ഇതുവരെ 12 തവണ ഇരു ടീമുകളും ഐ‌എസ്‌എല്ലിൽ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ അഞ്ച് മത്സരങ്ങളിൽ ഹൈദരബാദ് എഫ്‌സിയും ആറ് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും വിജയിച്ചു. ഒരെണ്ണം സമനിലയിൽ കലാശിച്ചു.

കണക്കുകളും താരങ്ങളും

ഹൈദരാബാദ് എഫ്‌സിയുടെ റാംലുഞ്ചുങ്ക ഈ സീസണിൽ ബോക്സിന് പുറത്ത് നിന്ന് രണ്ടുതവണ ഗോൾ നേടി. ബാർത്തലോമിയോ ഒഗ്ബെച്ചെ (2021-22 ൽ 5), മാർസെലീഞ്ഞോ (2019-20 ൽ 3), ജോവോ വിക്ടർ (2021-22 ൽ 3) എന്നിവർ മാത്രമാണ് ഒരു സീസണിൽ ടീമിനായി ഇത്തരത്തിൽ കൂടുതൽ ഗോളുകൾ നേടിയത്. 2024-25 ഐ‌എസ്‌എല്ലിൽ ഈ 23 കാരൻ അഞ്ച് ഗോൾ സംഭാവനകൾ രേഖപ്പെടുത്തി.

ഏഴ് ഗോളുകളും അഞ്ച് അസിസ്റ്റുകളും രേഖപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ നോഹ സദൗയി 2024-25 സീസണിൽ 12 ഗോൾ സംഭാവനകൾ നൽകി. 25 വിജയകരമായ ഡ്രിബിൾസ് ചെയ്ത, 38 ഗോൾ സ്കോറിംഗ് അവസരങ്ങൾ സൃഷ്ടിച്ച താരം ഒപ്പം എതിരാളികളുടെ ബോക്സിനുള്ളിൽ 120 ടച്ചുകൾ കൂടി കണ്ടെത്തി.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മിലോസ് ഡ്രിൻസിച്ച് 16 ടാക്കിളുകൾ, 17 ഇന്റർസെപ്ഷനുകൾ, 42 ഏരിയൽ ഡ്യുവലുകൾ, 63 റിക്കവറികൾ, 77 ക്ലിയറൻസുകൾ നേടി പ്രതിരോധത്തിൽ ഉറപ്പോടെ നിന്നിട്ടുണ്ട്. ഒപ്പം 85% കൃത്യതയോടെ ഒരു മത്സരത്തിൽ നേടിയത് ശരാശരി 45 പാസുകൾ

സംപ്രേക്ഷണ വിവരങ്ങൾ

ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസൺ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ ജിയോഹോട്സ്റ്റാർ ആപ്പിൽ ലഭ്യമാകും. കൂടാതെ, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം ഭാഷകളിൽ സ്റ്റാർ സ്പോർട്സ് – 3 യിലും ഏഷ്യാനെറ്റ് പ്ലസിൽ മലയാളത്തിലും മത്സരം തത്സമയം ലഭിക്കും.





Source link

- Advertisement -

Top Selling Gadgets

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − seventeen =

Share post:

Subscribe

Popular

More like this
Related

Top Selling Gadgets